1

തൃശൂർ: ആനയെ എഴുന്നള്ളിക്കുന്നതിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആരാധനാലയങ്ങൾ മേയ് 31നകം www.kcems.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകി. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ രജിസ്‌ട്രേഷൻ ലഭിച്ചിട്ടുള്ള ആരാധനാലയങ്ങൾക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകൂ. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള ആരാധനാലയങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. ഫോൺ: 0487 2320609.