swa
സനാതന ധർമ്മ പരിഷത്ത് അഞ്ചാമത് ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.

ആറാട്ടുപുഴയിൽ ഹിന്ദു മഹാ സമ്മേളനം നടത്തി

ചേർപ്പ്: സനാതന ധർമ്മ പരിഷത്ത് അഞ്ചാമത് ആറാട്ടുപുഴ ഹിന്ദു മഹാ സമ്മേളനം സംബോദ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ധാർമിക വിദ്യാഭ്യാസത്തോടെപ്പം യുവതലമുറ അദ്ധ്യാത്മികതയിലേക്ക് മുന്നിട്ടിറങ്ങണമെന്ന് അദ്ദഹം അഭിപ്രായപ്പെട്ടു. ഡോ. പുത്തേഴത്ത് രാമചന്ദ്രൻ അദ്ധ്യക്ഷനായി. സ്വാമി മൃഡാനന്ദ സ്മാരക അദ്ധ്യാത്മിക പുരസ്‌കാരം മുതിർന്ന പത്രപ്രവർത്തകൻ പി. നാരായണനും കെ.പി. കൊച്ചുകൃഷ്ണ ഗണകൻ സ്മാരക സംസ്‌കൃത പ്രചാര പുരസ്‌കാരം സംസ്‌കൃത ഭാഷാ പ്രചാരകൻ അജിതൻ വാരിയർക്കും, കൊളത്തൂർ അദ്വൈതാശ്രമം അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി മഹാരാജ്, ഡോ. എം. ലക്ഷ്മികുമാരി എന്നിവർ ചേർന്ന് സമ്മാനിച്ചു.

സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, എ.എ. കുമാരൻ, എം. മധു, ഡോ. വിഷ്ണുഭാരതീയ സ്വാമി, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, സ്വാമി ചിദാനന്ദപുരി മഹാരാജ്, അഡ്വ. രവികുമാർ ഉപ്പത്ത്, കെ.ആർ. സതീശൻ എന്നിവർ പ്രസംഗിച്ചു. കാരുമാത്ര വിജയൻ, ഒ.എസ്. സതീഷ്, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി എന്നിവർ നേതൃത്വം നൽകി.