1

വടക്കാഞ്ചേരിയിൽ നടന്ന മേയ് ദിന റാലിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പ്രസംഗിക്കുന്നു.

വടക്കാഞ്ചേരി: ഇടതുപക്ഷ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ മേയ് ദിന റാലിയും പൊതുയോഗവും നടത്തി. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. സോമനാരായണൻ, പി.എൻ. സുരേന്ദ്രൻ, കെ.ഡി. ബാഹുലേയൻ, മേരി തോമസ്, എൻ.കെ. പ്രമോദ് എന്നിവർ പ്രസംഗിച്ചു.