chettikulagaraകൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയ്ക്ക് ചെട്ടികുളങ്ങര ക്ഷേത്ര ഭാരവാഹികൾ കാഴ്ചക്കുലയും വസ്ത്രവും സമർപ്പിക്കുന്നു.

കൊടുങ്ങല്ലൂർ: ശ്രീകുരുംബക്കാവ് ദേവി ക്ഷേത്രത്തിൽ ചെട്ടികുളങ്ങര ദേവി ക്ഷേത്രം ദേശക്കാർ പരമ്പരാഗതമായി നടത്തിവരാറുള്ള അചാര അനുഷ്ഠാനങ്ങൾ നടത്തി. രാവിലെ ക്ഷേത്രത്തിൽ എത്തിച്ചേർന്ന 13 കരകളുടെ സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് ഭാരവാഹികൾ, കരനാഥന്മാർ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്ര പൂജാരിമാർ, ക്ഷേത്രം കാരായ്മ അവകാശികൾ എന്നിവർ ചേർന്ന് കിഴി പണവും, പട്ടുടയാടയും കൊടുങ്ങല്ലൂർ ദേവിക്ക് സമർപ്പിച്ചു.

തുടർന്ന് ക്ഷേത്രം അവകാശിയായ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയ്ക്ക് ചെട്ടികുളങ്ങര ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷൻ പ്രസിഡന്റ് എം.കെ. രാജീവ് കാഴ്ചക്കുലയും, സെക്രട്ടറി എം. മനോജ് കുമാർ വസ്ത്രവും നൽകി. രാജപ്രതിനിധി സുരേന്ദ്രവർമ്മരാജ, കൊടുങ്ങല്ലൂർ ദേവസ്വം മാനേജർ മിനി, ചെട്ടികുളങ്ങര ദേവസ്വം മാനേജർ ജയറാം, പരമേശ്വരൻ, കൺവൻഷൻ വൈസ് പ്രസിഡന്റ് പി.കെ. റജികുമാർ, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ, ട്രഷറർ പി. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.