1
എസ്.എൻ.ഡി.പി യോഗം കുന്നംകളം യൂണിയൻ മേയ് ദിനത്തോടനുബന്ധിച്ച് 'കണിക്കൊന്നകൾ പൂക്കുമ്പോൾ ' വിഷുസംഗമം യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്യുന്നു.

കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകളം യൂണിയൻ മേയ് ദിനത്തോടനുബന്ധിച്ച് 'കണിക്കൊന്നകൾ പൂക്കുമ്പോൾ ' വിഷുസംഗമം കെ.ആർ. ഗ്രാന്റ് റസിഡൻസിയിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. തിരുവാതിരക്കളി, നാടോടിനൃത്തം, സെമി ക്ലാസിക്കൽ ഡാൻസ്, ഗാനമേള, മാജിക് എന്നിവ അവതരിപ്പിച്ചു. എസ്.എൻ.ഡി.പി മുൻകാല പ്രവർത്തകരായ എട്ടുപേരെ ആദരിച്ചു. പ്രോഗ്രാം യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. പി.കെ. മോഹനൻ, കെ.എം. സുകുമാരൻ, കെ.കെ. ചന്ദ്രൻ കിളിയംപറമ്പിൽ, കെ.ആർ. രജിൽ, ദർശൻ, മഹാദേവൻ, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. വനിതാസംഘം പ്രവർത്തകരായ ലളിത ഗോപിനാഥ്, സുധ വിജയൻ, അനില സുനിൽ, പ്രീതി സജീവൻ, ദിവ്യ, ഹർഷ, പ്രിയ, സുജിത എന്നിവർ ആശംസകൾ നേർന്നു. ബാലജനയോഗം കുമാരി ഗായത്രി, ഐശ്വര്യ, ആര്യ, മാസ്റ്റർ ദ്രുപത് മുതലായവർ പ്രോഗ്രാം നിയന്ത്രിച്ചു.