തൊട്ടിപ്പാൾ: എസ്.എൻ.ഡി.പി യോഗം മുളങ്ങ് ശാഖയുടെ നവീകരിച്ച ഗുരുദേവ ഹാളിന്റെ ഉദ്ഘാടനവും ശാഖയുടെ വാർഷിക പൊതുയോഗവും ഇന്ന് നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ പുതുക്കാട് യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം.എം. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ.ആർ. സദാനന്ദൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ ശാഖാ യോഗത്തിലെ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ എന്നിവയും നടക്കും.