ആമ്പല്ലൂരിൽ മേയ് ദിന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ആമ്പല്ലൂർ: മേയ് ദിനം പ്രമാണിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. സി.യു. പ്രിയൻ അദ്ധ്യക്ഷനായി. ഫ്രഡ്ഡി കെ. താഴത്ത്, കെ.എം. ജയശങ്കർ, പി.ജി. വാസുദേവൻ നായർ, എ.വി. ചന്ദ്രൻ, എം.എ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.