മറ്റത്തൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖലാ സമ്മേളനം നടത്തി. സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറി സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്‌സൺ മറ്റത്തുർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി.അദ്ധ്യക്ഷയായി. സി.സി. പ്രദീപ്, എ.ടി. ജോസ്, ടി.എ. വേലായുധൻ, ടി.എം. ശിഖാമണി, പി.കെ. അജയകുമാർ എന്നിവർ സംസാരിച്ചു. വി.ടി. ഭട്ടതിരിപ്പാടിന്റെ ജീവിത കഥ പറയുന്ന 'കരിവീട്ടി' ഒറ്റയാൾ നാടകം അവതരിപ്പിച്ചു.