കൊടുങ്ങല്ലൂർ: പാലിയം തുരുത്ത് വിദ്യാർത്ഥദായിനി സഭ നൂറാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും വിദ്യാർത്ഥദായിനി സഭ യു.പി സ്‌കൂളിലെ വി.എസ്. കൃഷ്ണൻ ആശാൻ സ്മാരക ശതാബ്ദി മന്ദിര ഉദ്ഘാടനവും മന്തി പി. രാജീവ് ഓൺലൈനായി നിർവഹിച്ചു. ലോഗോ പ്രകാശനം ബെന്നി ബെഹനാൻ എം.പിയും വിദ്യാർത്ഥദായിനി യു.പി സ്‌കൂളിലെ പുതിയ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയും നിർവഹിച്ചു.
സ്‌കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനം നഗരസഭ അദ്ധ്യക്ഷ എം.യു. ഷിനിജ ടീച്ചറും വാർദ്ധക്യകാല സാമ്പത്തിക സഹായ വിതരണം ഉമേഷ് ചള്ളിയിലും നിർവഹിച്ചു. എം.എസ്. വിനയകുമാർ, ഒ.എസ്. ഷീന ടീച്ചർ, വി.വി. വിജി, കെ.കെ. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്. ഭദ്രൻ സ്വാഗതവും ഒ.എം. ദിനമണി നന്ദിയും പറഞ്ഞു.