തൃപ്രയാർ: പൈനൂർ ആമലത്ത്കുളങ്ങര ക്ഷേത്രത്തിൽ ഉപദേവതയായ ഭദ്രകാളിക്ക് ദേശഗുരുതി നടത്തി. ക്ഷേത്രം തന്ത്രി ചെറുമുക്ക് മന ഹരിനമ്പൂതിരി, മേൽശാന്തി അഡ്വ. രഘു നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. ദേവസ്വം ഭാരാവാഹികളായ എ. അരവിന്ദൻ, ഇന്ദുചൂഢൻ, എ. സതീശ്ചന്ദ്രൻ, എ. രമേഷ്, എ. ശ്രീറാം എന്നിവർ നേതൃത്വം നൽകി.