cpi-samalanam
സി.പി.ഐ അളഗപ്പ നഗർ ഈസ്റ്റ് ലോക്കൽ സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

പൂക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഉദാരവത്കരണ നയങ്ങൾക്കെതിരെ ജനകീയ ബദൽ സൃഷ്ടിക്കണമെന്ന് റവന്യ്യു മന്ത്രി കെ. രാജൻ. സി.പി.ഐ അളഗപ്പ നഗർ ഈസ്റ്റ് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി.പി.ഐ ജില്ലാ എക്‌സികുട്ടീവ് അംഗം വി.എസ്. പ്രിൻസ്, മണ്ഡലം സെക്രട്ടറി പി.കെ. ശേഖരൻ, കെ.എം. ചന്ദ്രൻ, വി.എസ്. ജോഷി, വി.കെ. വിനീഷ്, ജയന്തി സുരേന്ദ്രൻ, വി.കെ. അനീഷ്, രാജൻ മാഷ് എന്നിവർ സംസാരിച്ചു. പാർട്ടിയുടെ മുതിർന്ന നേതാക്കളായ ടി.എസ്. കൃഷ്ണൻ, ടി.എസ്. ഭാസ്‌കരൻ, യു.എം. ബാലൻ, വി.കെ. ബാലൻ, തങ്കമണി കുമാരൻ, കെ.എസ്. രാമചന്ദ്രൻ, ടി.ആർ. വാസുദേവൻ, ടി.എസ്. ഭാസ്‌കരൻ, എൻ.ആർ. പുഷ്പാവതി എന്നിവരെ മന്ത്രി ആദരിച്ചു. ലോക്കൽ സെക്രട്ടറിയായി വി.കെ. അനീഷിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി രാജൻ മാസ്റ്ററെയും തിരഞ്ഞെടുത്തു.