ചാലക്കുടി: പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലെ ഭാഗവത ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ യജ്ഞം ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യ സ്വാമിജിയെ ക്ഷേത്രത്തിലേക്ക് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. താലപ്പൊലിയോട് കൂടിയായിരുന്നു സ്വീകരണം. തുടർന്ന് യജ്ഞവേദിയിൽ കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ച് സ്വാമിജി മാഹാത്മ്യ പ്രഭാഷണം നടത്തി. ഇനിയുള്ള ഏഴ് ദിവസം രാവിലെ 6 മുതൽ വൈകീട്ട് 8 വരെ ഭാഗവത പാരായണവും സ്വാമിജിയുടെ പ്രഭാഷണവും നടക്കും. ഉദ്ഘാടന സഭയിൽ പ്രസിഡന്റ് കെ.ജി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വത്സൻ ചമ്പക്കര ബി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.