meeting

അന്നനാട് എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: അന്നനാട് എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരസ്‌കാരം വിതരണം, ടി.കെ. ശിവരാമനെ ആദരിക്കൽ എന്നിവയും നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. പ്രസിഡന്റ് ഇ.കെ. വിശ്വനാഥൻ, എം.സി. ബിജു, ഐ.എസ്. സുരേഷ്, എ.കെ. കലേഷ്, ടി.കെ. ശിവരാമൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: ഇ.കെ. വിശ്വനാഥൻ (പ്രസിഡന്റ്), രവി തയ്യിൽ (വൈ.പ്രസിഡന്റ്), എം.സി. ബിജു (സെക്രട്ടറി ),ഐ.എസ്. സുരേഷ് (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.