ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനഗരിയെ സംഗീത സാഗരത്തിലാറാടിച്ച് ദേവസ്വം സംഘടിപ്പിച്ച അഷ്ടപദി സംഗീതോത്സവം. വൈശാഖ മാസാരംഭമായ ഇന്നലെ രാവിലെ ശീവേലിക്ക് ശേഷം ഏഴോടെ തെക്കെനടയിലെ അഷ്ടദപദി മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചതോടെയാണ് അഷ്ടപദി സംഗീതാർച്ചനയ്ക്ക് തുടക്കമായത്. വൈകിട്ട് ആറ് മുതൽ പ്രശസ്ത അഷ്ടപദി ഗായകർ അവതരിപ്പിച്ച വിശേഷാൽ കച്ചേരികൾ അരങ്ങേറി. രാത്രി 10 മണിയോടെയാണ് സംഗീതോത്സവം സമാപിച്ചത്.