minister-bindu
തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

തളിക്കുളം: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് , തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അനിത ടീച്ചർ, ബുഷ്ര അബ്ദുൾനാസർ, വാർഡംഗങ്ങളായ ഷാജി ആലുങ്ങൽ, സിങ് വാലത്ത്, സന്ധ്യാ മനോഹരൻ, ബിന്നി അറക്കൽ, പി.ടി.എ പ്രസിഡന്റ് കെ.എസ്.ബാബു, ഹെഡ്മാസ്റ്റർ നവീൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷൈനി കെ.ജി എന്നിവർ സംസാരിച്ചു. തളിക്കുളം ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ നയന, ശരണ്യ, സന്ദീപ്, രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു.