തൃശൂർ: ആദിശങ്കര ജയന്തിയോടനുബന്ധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന സംഗീതാർച്ചന ഇന്ന് രാവിലെ ഒമ്പതിന് നീരാഞ്ജലി ഹാളിൽ നടക്കും. വീണവിദ്വാൻ എ. അനന്തപത്മനാഭൻ ഉദ്ഘാടനം ചെയ്യും. ഡോ.വി. ഗീതാകുമാരി പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് മാതൃസമിതിയുടെ സൗന്ദര്യലഹരി പാരായണം ഉണ്ടാകും. അഞ്ചരക്ക് ശ്രീശങ്കര വിചാര സദസിൽ ഡോ.കെ.ടി. മാധവൻ, ഡോ. എം.വി. നടേശൻ, പീയൂഷ് ഗോപിനാഥ്, അഡ്വ.സി.കെ. സജി നാരായണൻ എന്നിവർ പങ്കെടുക്കും. മെയ് ആറിന് ശങ്കര ജയന്തി ദിനത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കാലടിയിലേക്കുള്ള തീർത്ഥയാത്ര വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.