sndp
എസ്.എൻ.ഡി.പി നാട്ടിക ബീച്ച് പരസ്പര സഹായ കൂട്ടായ്മ കാൻസർ ബാധിതയായ വീട്ടമ്മയ്ക്ക് ചികിത്സാ സഹായം കൈമാറുന്ന ചടങ്ങിൽ നിന്ന്.

തൃപ്രയാർ: എസ്.എൻ.ഡി.പി നാട്ടിക ബീച്ച് പരസ്പര സഹായ കൂട്ടായ്മ കാൻസർ ബാധിതയായ വീട്ടമ്മയ്ക്ക് ചികിത്സാ സഹായം നൽകി. നാട്ടിക ബീച്ച് സ്വദേശിയും ക്ഷീര കർഷകനുമായ പനക്കപ്പറമ്പിൽ നാഥന്റെ ഭാര്യ വിദ്യയ്ക്കാണ് സഹായം കൈമാറിയത്. ഗർഭപാത്രത്തിൽ കാൻസർ ബാധിച്ച് ചികിത്സ തേടുകയാണ് വിദ്യ. കഴിഞ്ഞ ജനുവരിയിൽ രോഗം തിരിച്ചറിഞ്ഞതോടെ കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ തുടങ്ങിയിരുന്നു. വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികൾ ഉൾപ്പെടുന്ന ഇവരുടെ കുടുംബം ഏറെ ദുരിതത്തിലാണ്. ഈ മാസം 13ന് അടിയന്തരമായി ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കും. മൂന്നര ലക്ഷം രൂപയാണ് ചെലവ്. ഇതിലേക്കാണ് എസ്.എൻ.ഡി.പി നാട്ടിക ബീച്ച് ശാഖ പരസ്പര സഹായ കൂട്ടായ്മ ഒരുലക്ഷം രൂപ നൽകിയത്. എസ്.എൻ.ഡി.പി നാട്ടിക ബീച്ച് ശാഖ രക്ഷാധികാരിയായ മോഹനൻ പൊഴേക്കടവിൽ തുക കൈമാറി. ശാഖാ പ്രസിഡന്റ് പ്രേമദാസൻ പൊഴേക്കടവിൽ, പ്രേംദാസ് വേളേക്കാട്ട്, രാജേഷ് വേളേക്കാട്ട്, പി.എൻ. മനോഹരൻ, തിലകൻ പുഞ്ചപ്പാടത്ത്, വി.എൻ. ബൈജു, സുധർമ്മൻ മുല്ലങ്ങത്ത്, ടി.വി. സദാശിവൻ, പ്രകാശൻ പുഞ്ചപ്പാടത്ത് എന്നിവർ സംബന്ധിച്ചു.