തിരുവള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണം.
കൊടുങ്ങല്ലൂർ: തിരുവള്ളൂർ മഹാദേവ ക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ പൊങ്കാല സമർപ്പണം നടത്തി. വൈകിട്ട് സുദക്ഷിണ, ഓമന സത്യൻ എന്നിവരുടെ നേതൃത്വത്തിൽ ലളിതസഹസ്രനാമാർച്ച നടത്തി. ദീപാരാധനയ്ക്കു ശേഷം ഭഗവതിയുടെ ശ്രീകോവിലിൽ നിന്നും മേൽശാന്തി പകർന്നു നൽകിയ അഗ്‌നി ക്ഷേത്രം ഊരായ്മ തളിയാഴ്ച ഇല്ലം രാധമ്മ പൊങ്കാല അടുപ്പിലേക്ക് പകർന്നു. തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ പൊങ്കാല സമർപ്പണം നടത്തി. മാതൃസമിതി പ്രസിഡന്റ് വിമി ആനന്ദൻ, സെക്രട്ടറി അമൃത ജിഫിൻ, ശ്രീമതി ഗംഗാധരൻ, ബീന ജനാർദ്ദനൻ, സീന ഗീരീഷ് എന്നിവർ നേതൃത്വം നൽകി.