കൊടുങ്ങല്ലൂർ: നഗരസഭയിലെ ഏക കോൺഗ്രസ് കൗൺസിലറെ താൻ വ്യക്തിപരമായി അപമാനിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ. കൗൺസിലറോട് കൗൺസിലിനകത്തും പുറത്തും കഴിഞ്ഞ ആറ് വർഷത്തിലേറെയായി സൗഹൃദമായിട്ടാണ് ഇടപെട്ടിട്ടുള്ളത്. എന്നാൽ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിന്ന് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോകുന്ന സന്ദർഭത്തിൽ അവർക്കുവേണ്ടി വാദഗതികൾ ഉന്നയിക്കുകയും അവരോടൊപ്പം ഇറങ്ങിപ്പോകുകയും ചെയ്തപ്പോൾ, കോൺഗ്രസ് കൗൺസിലറുടെ രാഷ്ട്രീയ നിലപാടിനെ പരാമർശിക്കുക മാത്രമാണുണ്ടായത്. ഇത് ഒരിക്കലും വ്യക്തിപരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും തികച്ചും രാഷ്ട്രീയമായ വിമർശനം മാത്രമായി കാണണമെന്നും വൈസ് ചെയർമാൻ വ്യക്തമാക്കി.