കൊടുങ്ങല്ലൂർ: പി.സി. ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിക്കലും പ്രതിഷേധ യോഗവും നടത്തി. ചന്തപ്പുരയിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റിവിൽ സ്റ്റേഷന് മുമ്പിൽ സമാപിച്ചു. തുർന്ന് നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എച്ച്. നിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഹാഷിക് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.എ. ഹസ്ഫൽ, റീമ ഹമീദ്, വിസ്മയ വിദ്യാധരൻ, കെ.എസ്. സിജിത്ത്, രതീഷ് എന്നിവർ സംസാരിച്ചു.