pongala

പുതുക്കാട്: കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും നടത്തി. രാവിലെ അഞ്ചിന് നടതുറപ്പോടെ ചടങ്ങുകൾ ആരംഭിച്ചു. മഹാഗണപതിഹോമം, പ്രതിഷ്ഠാദിന ചടങ്ങുകൾ, പൊങ്കാല സമർപ്പണം, ശീവേലി എഴുന്നള്ളിപ്പ്, പ്രസാദ ഊട്ട് എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ടൈൽ പാകുന്നതിന്റെ നിർമ്മാണോദ്ഘാടനം കെച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. അംഗം എം.ജി. നാരായണൻ, പുനരുദ്ധാരണ കമ്മിറ്റി കൺവീനർ പി.കെ. സെൽവരാജ്, കൺവീനർ കെ.എസ്. ബിജു, ട്രഷറർ കെ.എസ്. നന്ദകുമാർ, ദേവസ്വം ഓഫീസർ ഇ.വി. അമൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.