snbp

തൃശൂർ : കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കെ.വി.സദാനന്ദൻ നേതൃത്വം നൽകുന്ന പാനലിന് വിജയം. 15 അംഗ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 14 പേരും ഈ പാനലിൽ നിന്ന് വിജയിച്ചു. വിനേഷ് തയ്യിൽ, ജയൻ കൂനമ്പാടൻ, ജിനേഷ് കിളിയംപറമ്പിൽ, കെ.പി.പ്രസന്നൻ കോലഴിക്കാരൻ, സദാനന്ദൻ വാഴപ്പിള്ളി, ഉന്മേഷ് പാറയിൽ, കെ.ആർ.മോഹനൻ കാട്ടുങ്ങൽ, അനൂപ് കുമാർ പി.ബി, സുനിൽ കുമാർ പയ്യപ്പാടൻ, സന്തോഷ് കിളവൻ പറമ്പിൽ, മുകുന്ദൻ കുരുമ്പേപറമ്പിൽ, ടി.ആർ.രഞ്ചു, പ്രസാദ് പരാരത്ത് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എതിർപാനലിൽ നിന്ന് പ്രകാശൻ കൂട്ടാലയാണ് വിജയിച്ചത്.