ചാലക്കുടി: എം.എൽ.എ കാറോടിച്ച് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത് വേറിട്ട കാഴ്ചയായി, ചാലക്കുടിക്കാർക്ക് കൗതുകം. ടി.ജെ. സനീഷ് കുമാർ എം.എൽ.എയാണ് തന്റെ ഇന്നോവ ക്രിസ്റ്റയിൽ ഡ്രൈവറില്ലാതെ സ്വയം ഓടിച്ചെത്തിയത്.
മന്ത്രി ജെ. ചിഞ്ചുറാണി പങ്കെടുത്ത മൃഗാശുപത്രി കെട്ടിടം ശിലാസ്ഥാപനച്ചടങ്ങിലായിരുന്നു ആദ്യം എത്തിയത്. തുടർന്ന് രണ്ടിടങ്ങിലെ ചെറിയ പൊതുപരിപാടികളിലും പങ്കെടുത്തു. അപ്പോഴും ഡ്രൈവിംഗ് സീറ്റിൽ എം.എൽ.എ തന്നെ.
ഡ്രൈവർ ഡിജിൽ ചൊവ്വാഴ്ച അവധിയെടുത്തത് മൂലമാണ് എം.എൽ.എ ഡ്രൈവിംഗ് സീറ്റിലായത്. മറ്റൊരു ഡ്രൈവറെ തിരക്കാതെ സ്വയം വളയം പിടിക്കുകയായിരുന്നു.