ചാലക്കുടി: കോടശേരി - മേച്ചിറയിൽ പൊലീസ് അടച്ചിട്ട പാലം വീണ്ടും നാട്ടുകാർ തുറന്നു. ചെറുവാഹനങ്ങൾ ഓടിത്തുടങ്ങിയപ്പോൾ പൊലീസെത്തി വീണ്ടും അടപ്പിച്ചു. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോൺഗ്രസ് കോടശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗവും നടത്തി.
മെയിൻ സ്ലാബിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ പാലം പൂർണ്ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കാനാകൂവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. എം.എൽ.എയ്ക്ക് എതിരെയുള്ള പ്രവർത്തനമാണ് പാലത്തിന്റെ മറവിൽ നടത്തുന്നനെന്ന് ഇവർ ചൂണ്ടിക്കാട്ടി.
എന്നാൽ മെയിൻ വാർക്ക കഴിഞ്ഞ് രണ്ടരമാസമായിട്ടും പാലം തുറന്നുകൊടുക്കാത്തതിന്റെ പ്രതിഷേധമാണ് നാട്ടുകാർ പ്രകടിപ്പിച്ചത്. പാലം വീണ്ടും തുറക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നു.