pks-meeting

ചാലക്കുടി: കേരള സമൂഹം ഉച്ചാടനം ചെയ്ത പല ദുരാചാരങ്ങളും കേന്ദ്ര ഭരണത്തിന്റെ മറവിൽ തിരികെ കൊണ്ടുവരാൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും ദളിത് പിന്നാക്ക വിഭാഗങ്ങൾ ഇതിനെതിരെ ജാഗ്ര പാലിക്കണമെന്നും മന്ത്രി പ്രൊഫ.ആർ.ബിന്ദു. പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സമ്മേളത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അയ്യൻകാളിയും ഗുരുദേവനും നവോത്ഥാനത്തിലൂടെ വാർത്തെടുത്ത സാമൂഹിക സംരക്ഷണം തുടർന്നും കേരളത്തിനുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

വി.ആർ പുരത്ത് നടന്ന യോഗത്തിൽ സി.ഡി.പോൾസൺ അദ്ധ്യക്ഷനായി. അസമത്വം വർത്തമാനകാല രാഷ്ട്രീയ പ്രശ്‌നം എന്ന വിഷയത്തിൽ മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ക്ലാസ് നയിച്ചു. വിവിധ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിച്ചു. സുപ്രീം കോടതി അഭിഭാഷകൻ കെ.കെ.കറപ്പൻ, കേരള സർക്കാർ അണ്ടർ സെക്രട്ടറി ടി.എം.പുരുഷോത്തൻ, ഡോ.സി.സി.ബാബു, ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ, കലാഭവൻ ജയൻ തുടങ്ങിയവർ പുരസ്‌കാരം ഏറ്റുവാങ്ങി. പി.കെ.ശിവരാമൻ, ഇ.എ.ജയതിലകൻ, എ.എ.ബിജു എന്നിവർ പ്രസംഗിച്ചു.