meeting

ചാലക്കുടി: കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ നടത്തിയ ചിത്രരചന പരിശീലന കളരി വര നിറക്കൂട്ട് കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സ്റ്റാർലി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ശിൽപ കല കേന്ദ്ര ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് സുനിൽ തിരുവാണിയൂർ മുഖ്യാതിഥിയായി. സ്‌കൂൾ ക്ഷേത്രസമിതി പ്രസിഡന്റ് ടി.കെ.മനോഹരൻ, ഹെഡ്മിസ്ട്രസ് ഗീത എൻ.ഗോപിനാഥ്, പി.ടി.എ പ്രസിഡന്റ് ബിജുമോൻ, സെക്രട്ടറി കെ.വി.അജയൻ, സി.ആർ.ആനന്ദ്, കെ.എസ്.രാധാകൃഷ്ണൻ, എ.ജി.സെന്തിൽകുമാർ, അഭിഷേക് വത്സൻ, പി.സി.മനോജ്, സ്മിത ജിബി, എസ്.ലിപിത എന്നിവർ പ്രസംഗിച്ചു.