തൃശൂർ: വൈദികരംഗത്തെ പ്രഗത്ഭർക്കുള്ള തെക്കെമഠത്തിന്റെ ആചാര്യരത്‌നം പുരസ്‌കാരം ഋഗ്വേദപണ്ഡിതനും മനോരോഗ വിദഗ്ദ്ധനുമായ ഡോ. മണ്ണൂർ ജാതവേദൻ നമ്പൂതിരിക്ക് നൽകും. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം എട്ടിന് രാവിലെ 11ന് പി. ചിത്രൻ നമ്പൂതിരിപ്പാട് സമ്മാനിക്കും. സമ്മേളനം, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കടവല്ലൂർ അന്യോന്യത്തിൽ വിജയകരമായി കടന്നിരിക്കൽ കഴിഞ്ഞ് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ്
ഇദ്ദേഹം. പുന്നയൂർക്കുളം സ്വദേശിയണ്.
പരിപാടിയിൽ ഡോ. നാറാസ് നാരായണൻ, തെക്കെമഠം മാനേജർ വടക്കുമ്പാട്ട് നാരായണൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, കൗൺസിലർ പൂർണിമ സുരേഷ്, മോഹൻ വെങ്കിടകൃഷ്ണൻ, വടക്കുമ്പാട് പശുപതി നമ്പൂതിരി, പി.എൻ. ഗോപാലകൃഷ്ണപിള്ള, മുല്ലമംഗലം നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. ശീശങ്കരജയന്തി ദിവസമായ ആറിന് (വെള്ളി) 3.30ന് സർപ്പക്കാവ് പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിൽ മാനവേന്ദ്രവർമ്മ യോഗാതിരിപ്പാടിന്റെ പ്രഭാഷണം ഉണ്ടാകും.