1

വടക്കാഞ്ചേരി : വടക്കാഞ്ചേരി താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ വർഷങ്ങളായി കിടക്കുന്ന മരത്തടികൾ നീക്കം ചെയ്തു. മരത്തടികൾ നീക്കണമെന്ന് നിരവധി തവണ താലൂക്ക് സഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു. മരത്തടി മാറ്റണമെന്നാവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തെത്തി.

തുടർന്ന് മരം ലേലം ചെയ്തു വിൽക്കാൻ തീരുമാനിച്ചെങ്കിലും, മരത്തിന് വനം വകുപ്പ് കണ്ട വിലയ്ക്ക് ലേലം പോകാത്തതിനാൽ മരം കോമ്പൗണ്ടിൽ തന്നെ കിടന്നു. ചിതൽ പിടിച്ചും പൂതൽ പിടിച്ചും വിലപ്പിടിപ്പുള്ള പ്ലാവിന്റെ കാതലുള്ള മരങ്ങൾ നശിച്ചു. കഴിഞ്ഞ ദിവസമാണ് മരം കയറ്റാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടത്.