isal-sandhya
കുട്ടമംഗലം കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇശൽ സന്ധ്യ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: കുട്ടമംഗലം കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇശൽ സന്ധ്യ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ പൂവ്വാംപറമ്പിൽ അദ്ധ്യക്ഷനായി. സാമൂഹ്യ പ്രവർത്തകനും, സിനിമ നിർമ്മാതാവുമായ നൗഷാദ് ആലത്തൂർ മുഖ്യാതിഥിയായി. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഇക്ബാൽ അമ്പലത്ത്, ഷാജി അമ്പലത്ത് വീട്ടിൽ എന്നിവർ സംസാരിച്ചു. എഴുത്തുകാരായ ബാപ്പു വലപ്പാട്, സജ്‌ന ഷാജഹാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ആദരവ് നൽകി. തുടർന്ന് ഇശൽ സന്ധ്യയും അരങ്ങേറി.