1

ചെറുതുരുത്തി: കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ സർവീസിൽ നിന്നും വിരമിച്ചു. കലാമണ്ഡലം ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അദ്ധ്യാപകരും ചേർന്ന് അദേഹത്തിന് യാത്രഅയപ്പ് നല്കി. കാലടി സർവകലാശാലയിലെ വൈസ് ചാൻസലർ ഡോ. എം.വി. നാരായണന് ചുമതല നൽകി. നിലവിലുള്ള വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണന് ആറുമാസം കൂടി കാവൽ വൈസ് ചാൻസലറായി തുടരാമെന്നിരിക്കെ സ്വന്തം തീരുമാന പ്രകാരമാണ് വിരമിക്കൽ.