1
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തൃശൂർ : തൃശൂർ പൂരം ചമയപ്രദർശനം കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും. ഒമ്പതിന് 12.30നും ഒരുമണിക്കും ഇടയ്ക്കാണ് എത്തുക. ഇതുസംബന്ധിച്ച് ഗവർണറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് ലഭിച്ചു. ആദ്യം ഗവർണർ പൂരം എക്സിബിഷന് വരാൻ പദ്ധതിയിട്ടിരുന്നു. സുരക്ഷാ പ്രശ്‌നം ഉള്ളതിനാൽ ഒഴിവാക്കുകയായിരുന്നു. എട്ടിനാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയപ്രദർശനം ആരംഭിക്കുക. പാറമേക്കാവ് ചമയപ്രദർശനം സുരേഷ്‌ഗോപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. തിരുവമ്പാടി ചമയപ്രദർശനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.