
പറപ്പൂക്കര: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ശനിയാഴ്ച ആഘോഷിക്കും. ശനിയാഴ്ച വരെ പ്രത്യേക ക്ഷേത്രച്ചടങ്ങുകളും വൈകീട്ട് കലാപരിപാടികളും നടക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ താരം നന്ദകിഷോർ നിർവഹിച്ചു. ഡോ.എം.ശ്രീലത വിശിഷ്ടാതിഥിയായി. വൃക്ക രോഗവിദഗ്ധ ഡോ.എം.ശ്രീലത മിസ്റ്റർ കേരള മൂന്നാം സ്ഥാനം നേടിയ യു.എം.നിധിൻ, ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ എം.എസ്.ഷിന എന്നിവരെ ആദരിച്ചു. ഷഷ്ഠി ദിവസമായ ശനിയാഴ്ച രാവിലെ ആറിന് നടതുറപ്പോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് നവകം, പഞ്ചഗവ്യം, അഭിഷേകങ്ങൾ, ഭാഗവത പാരായണം. 8.30 ന് ഭക്തി ഗാനമേള, ഉച്ചയ്ക്ക് 12.15 മുതൽ 2 വരെ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പും അഭിഷേകവും. വൈകീട്ട് അഞ്ചിന് നാദസ്വരക്കച്ചേരി, ആറരയ്ക്ക് ഭക്തി പ്രഭാഷണം, 8.30ന് ഭജൻസ്, പുലർച്ചെ 1.15 മുതൽ 3 വരെ വിവിധ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പും അഭിഷേകവും എന്നിവയാണ് പരിപാടികൾ.