snbp
കൂർക്കഞ്ചേരി എസ്.എൻ.ബി.പി. യോഗം ഭരണ സമിതി അംഗങ്ങൾ

തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലനയോഗം (എസ്.എൻ.ബി.പി.യോഗം) ഭരണസമിതി പ്രസിഡന്റായി സദാനന്ദൻ വാഴപ്പിള്ളിയെയും സെക്രട്ടറിയായി കെ.കെ.മുകുന്ദനെയും തിരഞ്ഞെടുത്തു. പ്രസാദ്കുമാർ പരാരത്താണ് ട്രഷറർ. 30 ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ഭരണസമിതി അംഗങ്ങളുടെ പ്രഥമയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭരണസമിതി സീനിയർ അംഗം കെ.ആർ മോഹനൻ അദ്ധ്യക്ഷനായി.