cpimപരേതനായ ഷമീറിന്റെ കുടുംബത്തിന് സി.പി.എം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നിർവഹിക്കുന്നു.

ഏങ്ങണ്ടിയൂർ: സി.പി.എം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നിർവഹിച്ചു. കുണ്ടലിയൂർ വലിയകത്ത് പരേതനായ ഷമീറിന്റെ കുടുംബത്തിനാണ് ലോക്കൽ കമ്മിറ്റി വീട് നിർമ്മിച്ചു നൽകിയത്. എലിപ്പനി ബാധിച്ചാണ് ഷമീർ മരണപ്പെട്ടത്. പഞ്ചായത്തിൽ നിന്നും അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കുടിലിലായിരുന്നു ഇവരുടെ താമസം.

ഷമീറിന്റെ ഭാര്യ റഹ്മത്ത് താക്കോൽ എറ്റുവാങ്ങി. ചടങ്ങിൽ എസ്.എ. നവാസ് അദ്ധ്യക്ഷനായി. കെ.വി. അബ്ദുൾ ഖാദർ, എൻ.കെ. അക്ബർ എം.എൽ.എ, പി.എം. അഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ, നിഷ അജീഷ്, കെ.ആർ. രാജേഷ്, കെ.ആർ. സാംബശിവൻ എന്നിവർ സംസാരിച്ചു.