കൊറ്റനല്ലൂർ: നിരഞ്ജന സാംസ്‌കാരിക കേന്ദ്രത്തിന്റെ 37-ാം വാർഷികാഘോഷ പരിപാടികൾ തുടങ്ങി. ഇന്ന് വൈകിട്ട് നാലിന് ചലച്ചിത്ര ക്വിസ് നടക്കും. തുടർന്ന് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സിതിൽ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. സതീഷ് വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. നാളെ പുസ്തക പ്രദർശനം കെ.വി. മദനൻ ഉദ്ഘാടനം ചെയ്യും. കെ.കെ. ഗോപി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വനിതാ കാർഷിക സെമിനാർ, എട്ടിന് വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പുഷ്പൻ മാടത്തിങ്കൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കലാസന്ധ്യ നടക്കും.