ഒല്ലൂർ: മേരിമാത പള്ളി തിരുനാൾ 7, 8 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 7 ന് വൈകിട്ട് വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പുകൾ പള്ളിയിലെത്തും. തിരുനാൾ ദിനമായ ഞായറാഴ്ച ആഘോഷമായ പാട്ടുകുർബാനയും വൈകിട്ട് 5ന് പ്രദക്ഷിണവും നടക്കും. തിങ്കളാഴ്ച വൈകിട്ട് ടൗൺ അമ്പ് ഒല്ലൂർ സെന്ററിൽ നിന്നും പുറപ്പെട്ട് പള്ളിയിലെത്തിച്ചേരും. തിരുനാൾ ചെലവിന്റെ നിശ്ച്ചിത ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കുമെന്ന് വികാരി റാഫേൽ വടക്കൻ, ജനറൽ കൺവീനർ സി.പി. പോളി, പോൾ വാഴക്കാല, റാഫി മൊയലൻ എന്നിവർ അറിയിച്ചു.