ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേലൂർ പഞ്ചായത്തിൽ തുടങ്ങുന്ന ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുമെന്ന് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, ബ്ലോക്ക് പഞ്ചായത്ത്് വൈസ് പ്രസിഡന്റ് ലീനാ ഡേവിസ് തുടങ്ങിയവർ പ്രസംഗിക്കും. 32 ലക്ഷം രൂപ ചെലവിലാണ് റിഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയത്. വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, പി.കെ. ജേക്കബ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.