വടക്കാഞ്ചേരി: വടക്കാഞ്ചേരി ലയൺസ് ക്ലബ് നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പ് രോഗികൾക്ക് ജർമ്മൻ നിർമ്മിത ഓക്‌സിജൻ കോൺസെൻട്രേറ്റർ മെഷീൻ നൽകി. തളി സ്വദേശിനിയായ നിർദ്ധന യുവതിക്കാണ് വടക്കാഞ്ചേരി ലയൺസ് ക്ലബ് മെഷീൻ നൽകിയത്. ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് തരകൻ അദ്ധ്യക്ഷത വഹിച്ചു. ടോണി എനോകാരൻ മെഷീൻ കൈമാറി. ഡെന്നി കോക്കൻ, പ്രിൻസ് തോമസ്, ഉണ്ണി വടക്കാഞ്ചേരി, ഡോ.കെ.എ. ശ്രീനിവാസൻ, സി.എ. ശങ്കരൻകുട്ടി, യു. കരുണാകരൻ, ജേക്കബ് സി. ജോബ് എന്നിവർ പങ്കെടുത്തു.