dharna
ചാലക്കുടി വെട്ടുകടവ് റോഡിൽ എൽ.ഡി.എഫ് കൗൺസിലർമാർ നടത്തിയ ധർണ.

ചാലക്കുടി: വെട്ടുകടവ്-മേലൂർ റോഡിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുക, വിഷയത്തിൽ എം.എൽ.എ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭയിലെ എൽ.ഡിഎഫ് കൗൺസിലർമാർ ധർണ നടത്തി. മാവേലി സ്റ്റോർ പരിസരത്ത് നടന്ന ധർണ സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തുന്ന റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായി. സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാൻ എം.എൽ.എ ഇടപെടുന്നില്ല. നഗരസഭ ഭരണാധികാരികളും വിഷയത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. സമരക്കാർ ആരോപിച്ചു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ, കൗൺസിലർമാരായ ബിജി സദാനന്ദൻ, ഷൈജ സുനിൽ, ബിന്ദു ശശികുമാർ, ലില്ലി ജോസ്, കെ.എസ്. സുനോജ്. വി.ജെ. ജോജി, ടി.ഡി. എലിസബത്ത് എന്നിവർ സംസാരിച്ചു.