1
വിരുപ്പാക്ക തൃശൂർ സ്പിന്നിംഗ് മില്ലിലെത്തിയ സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എയെ മിൽ ചെയർമാൻ കെ.വി. സദാനന്ദൻ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു.

വടക്കാഞ്ചേരി: വിരുപ്പാക്ക തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ആധുനികവത്കരണ പദ്ധതിയുടെ അവലോകനത്തിനും വിലയിരുത്തലിനുമായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മിൽ സന്ദർശിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, മെമ്പർ സജീവൻ വി.സി. എന്നിവർ എം.എൽ.എയ്‌ക്കൊപ്പം എത്തിയിരുന്നു. 30 കോടി രൂപ ചെലവഴിച്ച് നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകദേശം അമ്പതു ശതമാനത്തിലതികം പൂർത്തീകരിച്ചു. 2022-23 ലെ ബഡ്ജറ്റിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ചതിന്റെ ഭാഗമായി ഒരു കോടി അറുപത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. ജീവനക്കാർക്കും മറ്റും നൽകാനുള്ള കുടിശികകൾ ഗഡുക്കളായി നൽകാൻ വേണ്ട നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനമായി. മിൽ ചെയർമാൻ കെ.വി. സദാനന്ദൻ, എം.ഡി.പി. എസ്. ശ്രീകുമാർ എന്നിവർ ചേർന്ന് എം.എൽ.എ യെ സ്വീകരിച്ചു.