1
തൃ​ശൂ​ർ​ ​പൂ​രം​ ​സു​ര​ക്ഷ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​തേ​ക്കി​ൻ​ക്കാ​ട് ​മൈ​താ​നി​യിൽസ്ഥാ​പി​ച്ചി​ട്ടു​ള്ള​ ​വാ​ട്ട​ർ​ ​ഹൈ​ഡ്ര​ന്റ് ​പ​രി​ശോ​ധി​ക്കു​ന്ന​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ.​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​ർ​ ,​ ​ജി​ല്ലാ​ ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ​ ​അ​രു​ൺ​ ​ഭാ​സ്ക​ർ​ ​എ​ന്നി​വ​ർ​ ​സ​മീ​പം.

തൃശൂർ: പൂരം പ്രമാണിമാർക്ക് സാംസ്‌കാരിക നഗരിയുടെ ആദരം. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ വിവിധ പ്രമാണിമാരെ യുവസംസ്‌കാരയുടെ ആഭിമുഖ്യത്തിൽ ആദരിച്ച ചടങ്ങ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരുന്നു. പി. ബാലചന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മുൻ മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, യുവസംസ്‌കാര ജനറൽ സെക്രട്ടറി കെ. കേശവദാസ് എന്നിവർ പ്രസംഗിച്ചു.

ഇരുദേവസ്വങ്ങളുടെയും പ്രമാണിമാരായ രാജേഷ് പൊതുവാൾ, സി. വിജയൻ (സെക്രട്ടറിമാർ), പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ (മേളം), പരയ്ക്കാട് തങ്കപ്പൻ മാരാർ, കോങ്ങാട് മധു (പഞ്ചവാദ്യം),​ ഷീന സുരേഷ്, (വെടിക്കെട്ട്),​ സുമേഷ് (ആന പാപ്പാൻ) വസന്തൻ, പുരുഷോത്തമൻ (ആനച്ചമയം),​ മുരളീധരൻ, സുജിത് (ആലവട്ടം, ചാമരം ) എം.എസ്. ഭരതൻ, രംഗനാഥൻ (പന്തം) യൂസഫ്, സൈതലവി (പന്തൽ) എന്നിവരാണ് സ്‌നേഹാദരം ഏറ്റുവാങ്ങിയത്.