കുന്നംകുളം: ചാവക്കാട്, കുന്നംകുളം, തലപ്പിള്ളി താലൂക്കുകളുടെ സംയുക്ത പട്ടയവിതരണ മേള കുന്നംകുളത്ത് 14 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലയിലെ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടക്കും. റവന്യൂ മന്ത്രി കെ. രാജൻ മേള ഉദ്ഘാടനം ചെയ്യും. പട്ടയമേളയുടെ സംഘാടക സമിതി യോഗം എ സി മൊയ്തീൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്നു. എം.എൽ.എമാരായ എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, എൻ.കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, എം.പി രമ്യ ഹരിദാസ് എന്നിവർ രക്ഷാധികാരികളായും സീതാ രവീന്ദ്രൻ ചെയർപേഴ്‌സണായും കുന്നംകുളം തഹസിൽദാർ ജനറൽ കൺവീനറായും 91 അംഗ സംഘാടകസമിതി രൂപീകരിച്ചു.