തൃശൂർ: സാമ്പിൾ ദിനം മുതൽ പകൽപൂരം തീരുന്നതുവരെ തൃശൂർ സ്വരാജ് റൗണ്ടിലും പ്രധാനപ്പെട്ട ജംഗ്ഷനിലും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പ്രഥമശുശ്രൂഷാ പരിശീലനം ലഭിച്ച 250ഓളം ആക്ട്‌സ് അംഗങ്ങളാണ് 17ഓളം ആംബുലൻസുകളിൽ സേവന രംഗത്തുണ്ടാവുക.
അഞ്ചു പേരടങ്ങുന്ന നാല് ഗ്രൂപ്പുകളായി ആക്ട്‌സിന്റെ സ്‌ട്രച്ചർ ടീം ഉണ്ടായിരിക്കും. ആംബുലൻസുകൾക്ക് പെട്ടെന്ന് ചെന്നെത്താൻ പറ്റാത്ത സ്ഥലങ്ങളിൽ ജനങ്ങൾക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ സ്ട്രക്ചറിൽ ചുമന്ന് അടുത്തുള്ള ആംബുലൻസുകളിൽ എത്തിക്കുന്നതിനാണ് സ്ട്രച്ചറർ ടീം. 2019ലെ തൃശൂർ പൂരത്തിന് തെക്കോട്ടിറക്കത്തിന്റെയും പകൽ പൂരത്തിന്റെ സമയത്തും ടീം ആദ്യമായി ദൗത്യത്തിന് ഇറങ്ങിയിരുന്നു.
തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള ആക്ട്‌സിന്റെ കൺട്രോൾ റൂമിലെ ഉദ്ഘാടനം ആക്ട്‌സ് ഹെഡ് ഓഫീസിൽ എട്ടിന് മേയർ എം.കെ. വർഗീസ് നിർവഹിക്കും. കൺട്രോൾ റൂം നമ്പർ: 0487 232 1500, 9037161099