
തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വടക്കുഭാഗത്തെ വിളക്ക് മാടത്തിലെ 2000 ചെരാതുകൾ പിച്ചള പൊതിയുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ആദ്യ തിരി തെളിച്ചു. ജ്യോതിസ് ഗ്രൂപ്പ് ഒഫ് കമ്പനി മാനേജിംഗ് ഡയറക്ടർ കെ.കെ.ജ്യോതി കുമാർ ആദ്യ സംഭാവന നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ സംഭാവന എറ്റുവാങ്ങി. ബോർഡ് മെമ്പർ എം.ജി.നാരായണൻ, ദേവസ്വം മാനേജർ എം.മനോജ് കുമാർ, സുലോചന ശക്തിധരൻ, വി.ആർ.പ്രകാശൻ എന്നിവർ സംബന്ധിച്ചു.