salabydhaynam

കൊടുങ്ങല്ലൂർ: കെ.കെ.ടി.എം ഗവ.കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയായ കെ.കെ.ടി.എം സീഡ്‌സ് കോളേജിലെ സുവോളജി വകുപ്പുമായി കൈകോർത്ത് വികസിപ്പിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം മുൻ ഫോറസ്റ്റ് റിസർച്ച് കോർഡിനേറ്റർ ഡോ.ഇ.കെ ജെയ്‌സൺ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ഇഎ.നെസി മുഖ്യപ്രഭാഷണം നടത്തി.

സീഡ്‌സ് പ്രസിഡന്റ് യു.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകരായ മനോജ് എടവനക്കാട് , ഉണ്ണി പട്ടാലി എന്നിവരെ ആദരിച്ചു. കെ.എച്ച്.ബിന്നി, സുവോളജി വകുപ്പ് മേധാവി ഡോ.ഷാജി, എ.പി.മുരളീധരൻ, സി.എസ് ശ്രീനിവാസൻ, ബാലഗോപാൽ ചാണയിൽ, പ്രദീപ് കുമാർ രാജ , അഡ്വ.ഭാനുപ്രകാശ്, മനോജ് രാധാകൃഷ്ണൻ, ടി.എ നൗഷാദ് എന്നിവർ സംസാരിച്ചു. യു.കെ.ചന്ദ്രൻ, സുനിത ഹരിദാസ്, കെ.കെ.പ്രിയേഷ്, ഡോ.ആന്റണി ഡെയിൻ, സുനിൽ വാലിപറമ്പിൽ, ലീന പ്രതാപൻ, വിനോദ് എൻ.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.