ahladh-prakdanam

കയ്പമംഗലം: ചെന്ത്രാപ്പിന്നി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകിയ പാനലിലെ ഒമ്പത് പേരും വിജയിച്ചു. ബി.ജെ.പി മത്സരിച്ച മൂന്ന് സീറ്റിലും വേറിട്ട് മത്സരിച്ച സി.പി.ഐ ആറ് സീറ്റിലും തോറ്റു. നിലവിലെ സംഘം പ്രസിഡന്റ് കൊച്ചിക്കാട്ട് ദിവാകരൻ, കെ.ജി.കൃഷ്ണകുമാർ, നൗഷാദ് മേലറ്റത്ത്, ജയൻ കാവുങ്ങൽ, ഷാജി പറപ്പുനക്കൽ, ഷീജ രാജേഷ്, സീന ഷിബു ഏറൻപുരക്കൽ, കൃഷ്ണൻ കുട്ടി ആരിപ്പിന്നി എന്നിവരാണ് വിജയിച്ചത്. വിജയിച്ച 9 പേരെയും സി.പി.എം ഏരിയ സെക്രട്ടറി എം.എ ഹാരിസ്ബാബു, ജില്ലാ കമ്മിറ്റി അംഗം പി.എം.അഹമ്മദ് എന്നിവർ ചേർന്ന് ഹാരമണിയിച്ചു. സ്വീകരണ പൊതുയോഗം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ.വി.കെ ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. ടി.എ അബ്ദുൾമജീദ്, എ.വി സതീഷ്, ടി.വി സുരേഷ്, ഷീന വിശ്വൻ, ടി.എസ്.മധുസൂദനൻ, പി.എസ് ഷജിത്ത്, പി.ഡി ലോഹിതാക്ഷൻ, എൻ.സുരേഷ്, ബി.എസ് ശക്തിധരൻ എന്നിവർ സംസാരിച്ചു.