pa

ചേർപ്പ് : സർക്കാർ പൊതുമരാമത്ത് വകുപ്പ് നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാട്ടിക നിയോജക മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയായ റോഡുകളുടെയും പാലങ്ങളുടെയും പൂർത്തീകരണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. കരുവന്നൂർ ചെറിയപാലം, കിഴുപ്പിള്ളിക്കര അഴിമാവ് കടവ് റോഡ്, കോടന്നൂർ കുണ്ടോളിക്കടവ് റോഡ്, ചേർപ്പ് തൃപ്രയാർ റോഡിൽ പെരുമ്പിള്ളിശ്ശേരി മുതൽ ഹെർബർട്ട് കനാൽ വരെയുള്ള റോഡിന്റെയും പാലങ്ങളുടെയും ഉദ്ഘാടനം എന്നിവയാണ് നടന്നത്. സി.സി മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.ഹരീഷ് , മുൻ എം.എൽ.എ ഗീതാ ഗോപി , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അംഗം വി.ജി.വനജ കുമാരി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് എന്നിവർ സംസാരിച്ചു.