പുതുക്കാട്: ആരോഗ്യമേളയുടെ സംസ്ഥാനതല ഉദ്ഘാടനം 9 ന് രാവിലെ 9 മണിക്ക് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാവും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് സെമിനാർ, എക്‌സിബിഷൻ, മെഡിക്കൽ ക്യാമ്പ് എന്നിവയും ഉണ്ടാവും. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 8 ന് പുതുക്കാട് ടൗണിൽ നിന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് സാംസ്‌കാരിക ഘോഷയാത്ര ഉണ്ടാവും. സൗജന്യ പരിശോധനയും മരുന്നുകളും ആരോഗ്യമേളയുടെ ഭാഗമായി ലഭ്യമാക്കും. ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷനായി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി, തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് അഗം സരിത രാജേഷ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: എം.ആർ. രഞ്ജിത്ത് (ചെയർമാൻ), ജില്ല പ്ലാനിംഗ് ഓഫീസർ യു.ആർ. രാഹുൽ (കൺവീനർ).