kuam
നവീകരിച്ച കാഞ്ഞൂർക്കുളം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ജല സമൃദ്ധിക്കായി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അളഗപ്പ നഗർ പഞ്ചായത്തിലെ കാഞ്ഞൂർക്കുളം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 16 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളം നവീകരിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ. അജയഘോഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.