തൃശൂർ: ആരോഗ്യ സർവകലാശാല മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് അംഗങ്ങൾ മുതൽ ഗ്രാമപഞ്ചായത്തംഗം വരെയുള്ള ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും ഇന്ന് രാവിലെ 10 മണി മുതൽ 4 വരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.